തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം

May 26, 2020 - 9:18 pm

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 167 ഒഴിവാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. http://rac.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ ഫീസടയ്ക്കേണ്ടതില്ല. മറ്റുള്ളവര്‍ 100 രൂപ ഫീസിനത്തില്‍ അടയ്ക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *