ഡല്‍ഹി: പിഎം കെയര്‍ ഫണ്ടിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയഗാന്ധിക്കെതിരേ കേസ്. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സാഗര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലാണ് സോണിയാഗാന്ധിക്കെതിരേ കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ച് കെ വി പ്രവീണ്‍ എന്ന അഭിഭാഷകന്‍ കൊടുത്ത പരാതിയെത്തുടര്‍ന്നാണ് നടപടി. മെയ് 11നാണ് പരാതിക്ക് അടിസ്ഥാനമായ പരാമര്‍ശം ട്വിറ്ററില്‍ വന്നത്. പിഎം കെയേഴ്സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. കോണ്‍ഗ്രസിന്റെ ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാനും കാരണമായെന്നും പരാതിയില്‍ പറയുന്നു.
പിഎം കെയര്‍ ഫണ്ടിനെ വിമര്‍ശിച്ചു; സോണിയഗാന്ധിക്കെതിരേ കേസ്.
