സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂണ്‍ ഒമ്പത് അര്‍ധരാത്രിമുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെ കേരളത്തിന്റെ അധികാരപരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് 52 ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. ട്രോളിങ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി സമാശ്വാസ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യസമ്പത്ത് സ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസമില്ല. സംസ്ഥാനത്തെ 4200ലധികം വരുന്ന ട്രോളിങ് ബോട്ടുകള്‍ക്കാണ് നിരോധനം ബാധകമാവുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →