കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. കോഴിക്കോട് എലത്തൂര്‍ തെക്കേ ചെറങ്ങോട്ട് ടി സി അഷ്‌റഫാണ് മരിച്ചത്. അഷ്റഫ് കോ- ഓപ്പറേറ്റിവ് സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയിരുന്നു. അതേസമയം കുവൈത്തില്‍ പുതുതായി 1048 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 14,850 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 242 പേര്‍ ഇന്ത്യക്കാര്‍ ആണ്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 4803 ആയി. പുതുതായി രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്പര്‍ക്കത്തെ തുടര്‍ന്നാണ് വൈറസ് ബാധിച്ചത്. 250 പേര്‍കൂടി രോഗമുക്തി നേടി. വൈറസ് മുക്തരായവരുടെ എണ്ണം ഇതോടെ 4093 ആയി. നിലവില്‍ 10,645 പേരാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.