തിരുവനന്തപുരം: സംസ്ഥാനത്ത സ്‌കൂളുകളില്‍ തിങ്കളാഴ്ച പ്രവേശനം തുടങ്ങി. സ്‌കൂള്‍ പ്രവേശനത്തിന് കുട്ടികളെ വിദ്യാലയങ്ങളില്‍ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കോവിഡ്- 19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ കേന്ദ്രസര്‍ക്കാര്‍ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് ഈ നിര്‍ദേശം. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാവുന്ന മുറയ്ക്ക് അപ്രകാരവും പ്രവേശനം നേടാം. സാമൂഹിക അകലം പാലിച്ചുമാത്രമേ പ്രവേശനത്തിനായി ആളുകളെത്താന്‍ പാടുള്ളൂ. അധ്യാപകര്‍ സാമൂഹിക അകലം പാലിക്കാതെ പ്രവേശന നടപടികള്‍ നടത്തരുതെന്നും പൊതുവിദ്യാലയങ്ങളിലെത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കാന്‍ ക്രമീകരണം ഒരുക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.