വാട്‌സ്ആപ്പില്‍ അശ്ലീലദൃശ്യം പ്രചരിപ്പിച്ച സംഭവത്തില്‍ കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു

കോഴിക്കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീലദൃശ്യം പ്രചരിപ്പിച്ചുവെന്ന വിവാദത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവാണ് രാജിവച്ചത്. ഏപ്രില്‍ 30 ന് ‘കൂടരഞ്ഞി വാര്‍ത്തകള്‍’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് അശ്ലീലദൃശ്യം പ്രചരിച്ചത്. സ്ത്രികളെ അപമാനിക്കുന്ന ദൃശ്യം പ്രചരിപ്പിച്ച വൈസ് പ്രസിഡന്റിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരരംഗത്തിറങ്ങിയിരുന്നു. തുടര്‍ന്ന് തിരുവമ്പാടി പൊലീസ് കേസെടുത്തു. ഐടി ആക്ട് അനുസരിച്ചായിരുന്നു കേസ്.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നജീബ് ഡിജിപിക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷനോജ് അഗസ്റ്റിന്‍ തിരുവമ്പാടി പൊലീസിലും പരാതി നല്‍കിയിരുന്നു. ഭരണസമിതിയിലെ സിപിഎം പ്രതിനിധിയാണ് തോമസ് മാത്യു. ഈ ആവശ്യമുന്നയിച്ച് യുഡിഎഫ് രാജി സമരം ശക്തമാക്കാന്‍ ഒരുങ്ങവെയാണ് ഇദ്ദേഹം രാജിവച്ചത്. പാര്‍ട്ടിക്കകത്തുനിന്നും രാജിക്കായി ശക്തമായ സമ്മര്‍ദമുയര്‍ന്നിരുന്നു.

Share
അഭിപ്രായം എഴുതാം