റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാസ്‌പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് മുന്‍കൂര്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് നിര്‍ബന്ധം

May 6, 2020 - 7:40 pm

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 2020 മെയ് 11 മുതല്‍ മുന്‍കൂര്‍ ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് നിര്‍ബന്ധമാക്കി കൊച്ചിയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനുമുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായാണിത്.

അന്വേഷണങ്ങള്‍ക്ക് പനമ്പള്ളി നഗറിലെ കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കുന്നവര്‍ http://passportindia.gov.inഎന്ന വെബ്‌സൈറ്റിലൂടെ മുന്‍കൂര്‍ അപ്പോയ്‌മെന്റ് എടുക്കണം. തിരഞ്ഞെടുത്ത സമയത്ത് ഓഫീസ് സന്ദര്‍ശിക്കുമ്പോള്‍ അപ്പോയ്‌മെന്റ് ഷീറ്റിന്റെ പ്രിന്റ് ഔട്ടും കൊണ്ടു വരണം. മുന്‍കൂറായി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുക്കാത്തവരുടെ അന്വേഷണങ്ങള്‍ സ്വീകരിക്കില്ല. അന്വേഷണങ്ങള്‍ക്ക് അപ്പോയ്‌മെന്റ് എടുക്കുമ്പോള്‍ ഫീസ് അടക്കേണ്ട ആവശ്യമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *