എറണാകുളം: എറണാകുളത്ത് ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ യുവാവ് മരിച്ചു. കിഴക്കമ്പലം കുന്നത്തുനാട് പഞ്ചായത്തിലെ പാടത്തിക്കര പിണര്‍മുണ്ടയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അസം സ്വദേശി അസീബുല്‍ റഹ്മാ(20)നാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റഷീദുല്‍ ഇസ്‌ലാ(19)മിന് പൊള്ളലേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ ക്ലേസിസ് ഹൈറ്റ് എന്ന ഫ്‌ലാറ്റിന്റെ അഞ്ചാം നിലയിലാണ് തീപ്പിടിത്തമുണ്ടായത്.
മുറിയില്‍ കൂട്ടിയിട്ടിരുന്ന തെര്‍മോകോള്‍ സീലിങുകള്‍, പിവിസി പൈപ്പുകള്‍, കടലാസുകള്‍, പെയിന്റ് മുതലായവയ്ക്കാണ് തീപ്പിടിച്ചത്. പട്ടിമറ്റം, തൃക്കാക്കര അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊള്ളലേറ്റയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



