റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് വധഭീഷണി; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

May 5, 2020 - 9:48 pm

പട്‌ന: സമൂഹമാധ്യമത്തിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബിഹാറിലെ എഎസ്‌ഐ ആയ തന്‍വീര്‍ ഖാനെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. നളന്ദ ജില്ലയിലെ ദീപ നഗറില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാസിപൂര്‍ ജില്ലയിലെ ദില്‍ദാര്‍ നഗര്‍ സ്വദേശിയാണ് ഇയാള്‍.

യോഗി ആദിത്യനാഥിനെ വെടിവച്ച് കൊലപ്പെടുത്തുമെന്നായിരുന്നു ഇയാള്‍ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയത്. ഏപ്രില്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം. തന്‍വീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ പ്രദേശവാസിയായ ഒരാളാണ് നളന്ദ പൊലീസില്‍ പരാതിപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *