റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പകല്‍ ബിജെപി നേതാവ്, രാത്രി തീവ്രവാദികള്‍ക്ക് ആയുധ വില്‍പന

May 1, 2020 - 6:53 pm

ഡല്‍ഹി: ബിജെപി നേതാവായി വിലസുകയും നിയമ സഭാതിരഞ്ഞെടുപ്പില്‍ വരെ മത്സരിക്കുകയും ചെയ്ത നേതാവിനെ തീവ്രവാദികള്‍ക്ക് ആയുധമെത്തിച്ചു കൊടുക്കുന്നത് തെളിഞ്ഞതിനെ തുടര്‍ന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തു. കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ദവീന്ദര്‍ സിങ് പിടിയിലായ തീവ്രവാദ കേസിന്റെ അന്വേഷണമാണ് ബിജെപി നേതാവായി ചമഞ്ഞ തീവ്രവാദിയുടെ അറസ്റ്റില്‍ കലാശിച്ചത്. ഷോപ്പിയാനിലെ സര്‍പഞ്ചും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ താരീഖ് അഹ്മദ്(32) നെയാണ് ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

ദവീന്ദര്‍ സിങിനൊപ്പം പിടിയിലായ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റെന്നും വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ ലഭ്യമാക്കാന്‍ താരീഖ് അഹ്മദ് ഇടപെട്ടിരുന്നുവെന്നും എന്‍ഐഎ അധികൃതര്‍ അറിയിച്ചു.കശ്മീരിലെ തീവ്രവാദികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കുന്ന ഇടനിലക്കാരനാണ് എന്നും ഇയാളെ കോടതിയില്‍ ഹാജരാക്കി ആറ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുണ്ടെന്നും എന്‍ഐഎ അധികൃതര്‍ പറഞ്ഞു. ദവീന്ദര്‍ സിങ് അറസ്റ്റ് ചെയ്യപ്പെട്ട കേസുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെങ്കിലും ഹിസ്ബുല്‍ അടക്കമുള്ള നിരവധി തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നുവെന്നും എന്‍ഐഎ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

2011ല്‍ ഷോപ്പിയാന്‍ ജില്ലയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ താരീഖ് അഹ്മദ് മത്സരിച്ചത് ബിജെപി പിന്തുണയോടെയായിരുന്നു. 2014ലെ നിയമലസഭാ തിരഞ്ഞെടുപ്പില്‍ ഇയാള്‍ വാചി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്കു വിധേയനായ അഫ്‌സല്‍ ഗുരുവിനെ കേസില്‍ അകപ്പെടുത്തിയതെന്ന് പ്രചരിപ്പിച്ചിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ദവീന്ദര്‍ സിങ് ജനുവരിയിലാണ് തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായത്. 2018ല്‍ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം ഇയാള്‍ക്ക് ലഭിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *