ജനീവ: കോവിഡ് 19ന്റെ വ്യാപനത്തില്‍ ലോകത്ത് 160 കോടിയോളം വരുന്ന തൊഴിലാളികളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ) ഡയറക്ടര്‍ ജനറല്‍ ഗേ റൈഡര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലാളികളുടെ ജോലി സമയം രോഗവ്യാപത്തെ തുടര്‍ന്ന് ഇല്ലാതാവുകയും അവരുടെ ഉപജീവനമാര്‍ഗത്തെ തകര്‍ക്കുകയും ചെയ്തു. ലോക്ക്ഡൗണില്‍ വീടുകളില്‍ കഴിയുമ്പോള്‍ തൊഴില്‍ നഷ്ടപ്പെടുന്നു, ഇതോടെ വേതനമോ ഭക്ഷണമോ ഇല്ലാതെ വരുന്നു.
ലോക്ഡൗണിന്റെ യഥാര്‍ത്ഥ ദുരിതം അനുഭവിക്കേണ്ടി വരുന്നത് തൊഴിലാളികളാണ്. ഇത് ലോകത്താകെയുള്ളതിന്റെ 76 ശതമാനം വരും. ഈ വിഭാഗം തൊഴിലാളികളില്‍ 95 ശതമാനത്തിലധികം പേരും 10ല്‍ താഴെ തൊഴിലാളികളുള്ള യൂണിറ്റുകളിലാണ് ജോലി ചെയ്യുന്നതെന്നും ഗേ റൈഡര്‍ വിശദീകരിക്കുന്നു.



