രണ്ടും കല്‍പ്പിച്ച് യു പി-കാരെ മടക്കിക്കൊണ്ടുവരാന്‍ ആദിത്യനാഥ്; ശക്തമായ മുന്നറിയിപ്പുമായി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: ജില്ലകള്‍ തമ്മിലുള്ള ഗതാഗതം വരെ അനുവദിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനന്തര യാത്രയിലൂടെ ആയിരക്കണക്കിന് ഉത്തര്‍പ്രദേശുകാരെ മടക്കി കൊണ്ടുവരാനുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ 2000 പേരെ ബസ്സുകളില്‍ ആയി ഹരിയാനയില്‍ നിന്നും ലക്‌നോവില്‍ എത്തിച്ചതായി അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് അവസ്തി സ്ഥിരീകരിച്ചു. ഞായറാഴ്ചയോടെ പതിനോരായിരത്തിലധികം ഉത്തര്‍പ്രദേശുകാരായ തൊഴിലാളികളെ വാഹനങ്ങളില്‍ സംസ്ഥാന തലസ്ഥാനത്ത് എത്തിക്കുവാനാണ് പദ്ധതി. മടക്കിക്കൊണ്ടു വരുന്നവരെ 14 ദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ താമസിപ്പിക്കും. രോഗങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവരെ അതിനുശേഷം വീട്ടിലേക്ക് അയയ്ക്കും. ഒപ്പം ധാന്യമടക്കമുള്ള സഹായങ്ങള്‍ നല്‍കും. ഇതാണ് യോഗി ആദിത്യനാഥ് പദ്ധതി.

തൊഴിലാളികള്‍ മാത്രമല്ല വൈറസും കൂടി സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരൊക്കെ എവിടെയൊക്കെ ആണോ അവിടെ തന്നെ തുടരുകയാണ് വേണ്ടത്.

എന്നാല്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി യോഗി ആദിത്യനാഥിനെതിരെ പരോക്ഷമായ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരുന്നു. ലോക് ഡൗണ്‍ വ്യവസ്ഥകളുടെ തികഞ്ഞ ലംഘനമാണ് തൊഴിലാളികളെ കൊണ്ടു പോകുന്നത്. ആളുകള്‍കൂട്ടം കൂടുന്നതും സഞ്ചരിക്കുന്നതും ലോക് ഡൗണില്‍ നിരോധിച്ചിട്ടുണ്ട്. തൊഴിലാളികള്‍ മാത്രമല്ല വൈറസും കൂടി സംസ്ഥാനങ്ങളിലേക്ക് എത്തിച്ചേരും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരൊക്കെ എവിടെയൊക്കെ ആണോ അവിടെ തന്നെ തുടരുകയാണ് വേണ്ടത്. അതാത് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ മറ്റിടങ്ങളില്‍ ലോക് ടൗണില്‍ പെട്ടുപോയിട്ടുള്ളവര്‍ക്ക് ആഹാരവും താമസസൗകര്യവും വൈദ്യസഹായവും എത്തിച്ചു കൊടുക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്. മടങ്ങി വരുന്നവര്‍ രോഗവുമായിട്ടാണ് വരുന്നതെങ്കില്‍ ഉത്തര്‍പ്രദേശിലെ സ്ഥിതി പെട്ടെന്ന് വഷളാകുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

നിതിന്‍ ഗഡ്കരിയുടെ വിമര്‍ശനം നിലനില്‍ക്കേ അതിനെ അവഗണിച്ചുകൊണ്ട് ഉത്തര്‍പ്രദേശുകാരെ മടക്കി കൊണ്ടുപോകുവാന്‍ പുതിയ പദ്ധതിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. യോഗി ആദിത്യനാഥിന്റെ ഈ നീക്കത്തിന് ഉത്തര്‍പ്രദേശില്‍ വലിയ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. എതിര്‍ പക്ഷത്തുള്ള കോണ്‍ഗ്രസ് പോലും ഈ നടപടിയെ സ്വാഗതം ചെയ്തു കഴിഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ചു.

പ്രവാസി ജനസംഖ്യ വളരെയധികം ഉള്ള കേരളം മടങ്ങി വരുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടും കേന്ദ്ര അനുമതി കിട്ടാത്തതുകൊണ്ട് പ്രവാസികളുടെ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്.

ലോക് ഡൗണും കൊറോണ ഭീതിയും മൂലം പ്രവാസികളായ ഇന്ത്യക്കാര്‍ യൂറോപ്പിലും ഗള്‍ഫ് രാജ്യങ്ങളിലുമായി മടങ്ങി വരാന്‍ കഴിയാതെയിരിക്കുകയാണ്. പ്രവാസി ജനസംഖ്യ വളരെയധികം ഉള്ള കേരളം മടങ്ങി വരുന്നവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടും കേന്ദ്ര അനുമതി കിട്ടാത്തതുകൊണ്ട് പ്രവാസികളുടെ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ലോക് ഡൗണിനെ കാറ്റില്‍ പറത്തി ഉത്തര്‍പ്രദേശുകാരെ സംസ്ഥാനത്തെ എത്തിക്കുവാന്‍ യോഗി ആദിത്യനാഥ് രംഗത്തിറങ്ങിയിരിക്കുന്നു
ആദിത്യനാഥിന് പദ്ധതി കേരളത്തില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇപ്പോള്‍ തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങി പോകാന്‍ ധൃതി കൂട്ടി നില്‍ക്കുകയാണ് അതിഥി തൊഴിലാളികള്‍. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ പ്രതിഷേധങ്ങള്‍ നടന്നു കഴിഞ്ഞു. ഉത്തരപ്രദേശുകാരെ മടക്കിക്കൊണ്ടു പോകുന്ന വിവരം അതിഥി തൊഴിലാളി ക്യാമ്പുകളില്‍ എത്തുന്നതോടെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കാനിടയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →