ഗള്‍ഫില്‍ നിന്നെത്തുവരിലൂടെ പകരുന്ന കൊറോണ മാരകമല്ലെന്ന് വിദഗ്ദ്ധര്‍

അഹമ്മദാബാദ്‌: ഗുജറാത്തിലെ സ്ഥിതിയെപ്പറ്റി മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടക്കുന്നതിനു വേണ്ടി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ആരോഗ്യമന്ത്രി നിതിന്‍ പട്ടേലും വിളിച്ചുചേര്‍ത്ത പരിപാടിയില്‍ സ്റ്റെര്‍ലിംഗ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗത്തിലെ വിദഗ്ധന്‍ ഡോക്ടര്‍ അതുല്‍ പട്ടേലാണ് ഈ വിശദീകരണം നല്‍കിയിരിക്കുന്നത്.

കൊറോണാ വൈറസിന് എന്‍, എസ് എന്നും രണ്ടു താവഴികളുണ്ട്. എല്‍ താവഴിയില്‍ പെട്ട വൈറസുകള്‍ ഇറാനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമാണ് ഗള്‍ഫില്‍ എത്തിയിട്ടുള്ളത്. ഗള്‍ഫിലെ രോഗബാധയോടു കൂടി മ്യൂട്ടേഷന്‍ സംഭവിച്ച് രൂപാന്തരപ്പെട്ട എസ് താവഴിയിലുള്ള വൈറസുകളുടെ ആധിപത്യമുള്ള രോഗികളാണ് ഗള്‍ഫില്‍ നിന്നും എത്തുന്നത്. എല്‍ വിഭാഗം വൈറസിന്റെ മാരക സ്വഭാവവുമായി താരതമ്യം ചെയ്താല്‍ എസ് വിഭാഗം അത്ര അപകടകാരികള്‍ അല്ല . രോഗലക്ഷണങ്ങളും പീഡകളും മരണനിരക്കും താരതമ്യേന കുറവാണ്. കേരളത്തിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളില്‍ നിന്നും രോഗബാധയുടെ പ്രധാന ഉറവിടം ഗള്‍ഫില്‍നിന്ന് വന്നവരാണെന്ന് കണ്ടെത്തുകയുണ്ടായി. എന്നാല്‍ ഗുജറാത്തില്‍ മരണനിരക്ക് കൂടുവാനും പീഡകളും രോഗലക്ഷണങ്ങളും ഗുരുതരമായിരിക്കുവാനും കാരണം വൂഹാനില്‍ നിന്നുള്ള എല്‍ വിഭാഗം വൈറസിന്റെ ആധിക്യമുള്ള രോഗപ്പകര്‍ച്ചയാണ് എന്നാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്.

മ്യൂട്ടേഷന്‍ സംഭവിച്ചതിനെ തുടര്‍ന്നുള്ള മാറ്റങ്ങളാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗബാധ സംഭവിക്കുന്ന സ്ഥിതിവിശേഷം എന്ന് നേരത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മരണനിരക്കും രോഗ ദുരിതവും താരതമ്യേന കുറവുള്ളയിനം വൈറസിനെ പറ്റിയുള്ള വിശകലനം ഇതാദ്യമായിട്ടാണ്.

Share
അഭിപ്രായം എഴുതാം