കൊടുമണ്‍: പത്തനംതിട്ട ജില്ലയില്‍ കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അങ്ങാടിക്കല്‍ വടക്ക് കാടു പിടിച്ച് കിടക്കുന്ന റബ്ബര്‍തോട്ടത്തില്‍ വച്ചാണ് അങ്ങാടിക്കല്‍ സുധീഷ് ഭവനത്തില്‍ സുധീഷ്-മിനി ദമ്പതികളുടെ മകന്‍ അഖില്‍ എസ് കുമാര്‍ (16) കൊല്ലപ്പെട്ടത്.
അഖില്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുകയാണ്. അതേ സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരും സുഹൃത്തുക്കളുമായ രണ്ട് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഇന്ന് (21 ഏപ്രില്‍) ഉച്ച കഴിഞ്ഞ് ഒരു മണിക്ക് ശേഷം കൂരംങ്കാവ് പടിക്ക് സമീപമുള്ള കാടുപിടിച്ചു കിടക്കുന്ന റബ്ബര്‍ തോട്ടത്തില്‍ വിളിച്ചുകൊണ്ടുവന്നു. കല്ലിന് എറിഞ്ഞുവീഴ്ത്തി. നിലത്തുവീണ അഖിലിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. കുഴിയെടുത്ത് അതില്‍ ഇട്ടശേഷം ദൂരെ നിന്ന് മണ്ണ് കൊണ്ടുവന്ന് മൂടി.

കാടുപിടിച്ചു കിടന്ന സ്ഥലത്ത് ശബ്ദങ്ങളും ആളനക്കവും കുറച്ചകലെ താമസിച്ചിരുന്ന സ്‌കൂള്‍ ഡ്രൈവറായ രഘു എന്ന ആള്‍ ശ്രദ്ധിച്ചു. രഘു ഷാപ്പ് ജീവനക്കാരനായ അനീഷിനേയും കൂട്ടി അവിടെ ചെന്നു. എന്തെടുക്കുകയാണ് എന്ന് അന്വേഷിച്ചപ്പോള്‍ ഒന്നുമില്ല എന്ന് അവര്‍ മറുപടി നല്‍കി. അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ മണ്ണ് മൂടി ഇട്ടിരിക്കുന്നത് കണ്ടു. അത് നീക്കം ചെയ്യിച്ചു. ആഴമില്ലാത്ത കുഴിയില്‍ ആയിരുന്നു മറവ് ചെയ്തിരുന്നത്. പെട്ടെന്ന് തന്നെ മൃതദേഹം കണ്ടെത്താനായി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനീഷ് അവരോട് ആവശ്യപ്പെട്ടു. അപ്പോള്‍ അഖില്‍ മരിച്ചുപോയി എന്ന് അവര്‍ പറഞ്ഞു.
ചെന്നവര്‍ പോലീസില്‍ ഉടനെ വിവരം അറിയിച്ചു. പോലീസ് എത്തി വിദ്യാര്‍ത്ഥികളെ കൊണ്ട് തന്നെ മണ്ണ് നീക്കി മൃതദേഹം കണ്ടെടുത്തു.
കൊല്ലപ്പെട്ട അഖിലുമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനിടെ ഉണ്ടായ ആക്ഷേപിക്കാലാണ് വൈരാഗ്യത്തിലും കൊലപാതകത്തിലേക്കും നയിച്ചത്. പോലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
സുധീഷ്- മിന് ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്. മരിച്ച അഖിലിന്റെ സഹോദരി ആര്യ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.