നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഏപ്രില്‍ 14നു അവസാനിക്കേണ്ട ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയതായി ജനങ്ങളെ അറിയിക്കാനാണ് നാളെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് എന്ന് കരുതുന്നു. കോവിഡ് 19 ന്റെ വ്യാപനം കണക്കിലെടുത്ത് ശനിയാഴ്ച മുഖ്യമന്തിമാരുമായി നടന്ന വീഡിയോ കോണ്‍ഫ്രെന്‍സ്സില്‍ ലോക്കഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ചില മേഖലകള്‍ക്ക് പരിമിതമായ തോതില്‍ ഇളവു നല്‍കിയായിരിക്കും ലോക്കഡൗണ്‍ നീട്ടുക എന്നാണ് റിപ്പോര്‍ട്ട്.
രോഗത്തിന്റെ വ്യാപനം കൂടുതലുള്ള പ്രദേശങ്ങള്‍ ചുവപ്പ്, അല്പം കുറവുള്ള പ്രദേശങ്ങള്‍ മഞ്ഞ, സുരക്ഷിതമായ പ്രദേശങ്ങള്‍ പച്ച എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചായിരിക്കും നിയന്ത്രണങ്ങളില്‍ ഇളവനുവദിക്കാന്‍ സാധ്യതയുള്ളത്. കൂടാതെ ഇളവുകള്‍ അനുവധിച്ച മേഖലകളും അദ്ദേഹം പ്രഖ്യാപിക്കും. അടച്ചിടല്‍ 14നു ശേഷം തുടരുമ്പോള്‍ കൃഷിക്കും അതുമായി ബന്ധപ്പെട്ട വ്യവസായീക മേഖലക്കും ഇളവുകള്‍ നല്‍കണമെന്നും മുഖ്യമന്ത്രിമാര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതിനെ അനുകൂലിച്ചായിരിക്കും ഇളവുകളനുവധിക്കുക എന്നും സൂചനയുണ്ട്. കൂടാതെ റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരുമെന്നും അന്തഃസംസ്ഥാന യാത്ര അനുവദിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകാനും ഇടയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →