കര്‍ണ്ണാടക: ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ വേതനം വെട്ടികുറയ്ക്കുന്ന പ്രേരണ ഒട്ടും ശരിയല്ലന്ന് കര്‍ണ്ണാടകയുടെ കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച നടന്ന പത്രസമ്മേളത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഇത്തരം നടപടി യോജിച്ചതല്ല. സര്‍ക്കാരിന്റെ ഇത്തരം നടപടി നിര്‍ത്തിവെക്കണമെന്നും അവരുടെ വേതനം കൃത്യമായി അവരിലേക്ക് എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം എല്ലാവര്‍ക്കും ലോകാരോഗ്യദിനം ആശംസിക്കുകയുമുണ്ടായി.
ഉദ്യോഗസ്ഥരുടെ വേതനം വെട്ടി കുറയ്ക്കുന്ന നടപടി ശരിയല്ലന്ന് കര്‍ണ്ണാടക കെ.പി.സി.സി പ്രസിഡന്റ്
