റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കർണാടക അതിർത്തി അടച്ചതിനെ തുടർന്ന് കാസർഗോഡ് ചികിത്സ കിട്ടാതെ ഒരാൾകൂടി മരിച്ചു

April 5, 2020 - 4:27 pm

കാസർഗോഡ് ഏപ്രിൽ 5: കർണാടക അതിർത്തി അടച്ചതിനെത്തുടർന്ന് കാസർകോട്-കർണാടക അതിർത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (61) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലുമായിരുന്നു ഇയാൾ.

കർണാടക അതിർത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് 8 കിലോമീറ്റർ മാത്രം അകലെയായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്ന ആശുപത്രി. എന്നാൽ അതിർത്തി അടച്ചതോടെ ചികിത്സ തുടരാൻ സാധിച്ചില്ല. രോഗം മൂർച്ഛിച്ചതോടെ ഉപ്പളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതോടെ കർണാടക അതിർത്തി അടച്ചതിനെത്തുടർന്ന് കാസർകോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം എട്ടായി ഉയർന്നു.

ഇതിനിടെ കേരള കർണാടക അതിർത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ആവർത്തിച്ചു. അതിർത്തി അടയ്ക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുൻനിർത്തിയാണ് ഈ തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

കേരള കർണാടക അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്. അതിർത്തി തുറക്കുന്നത് കർണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നും രോഗ വ്യാപനം തടയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *