റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയിൽ കോൺഗ്രസ്‌ നേതാവിന് കോവിഡ്: പ്രമുഖ നേതാക്കൾ നിരീക്ഷണത്തിൽ

March 28, 2020 - 10:07 am

തൊടുപുഴ മാർച്ച്‌ 28: ഇടുക്കിയിൽ കോവിഡ് 19 സ്ഥിരീകരിച്ച കോൺഗ്രസ്‌ നേതാവ് 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. തിരിച്ചറിഞ്ഞ പലരെയും വീടുകളിൽ നിരീക്ഷണത്തിലാക്കി.

വിവിധ രാഷ്ട്രീയ പാർട്ടികാളിലെ പ്രമുഖരാണ് ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്ത് ഇടപഴകിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇടുക്കി, പാലക്കാട്‌, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 63 സ്ഥലങ്ങളിലാണ് ഇയാൾ യാത്ര നടത്തിയത്. രണ്ടിടത്ത്‌ ധർണ്ണയിൽ പങ്കെടുത്തു. നിയമസഭാ മന്ദിരത്തിൽ പോയി നേതാക്കളെ കണ്ടു. നാലു തവണ പള്ളിയിൽ നമസ്കാരത്തിന് പോയി. കെഎസ്ആർടിസിയിലും ഒരു തവണ ട്രെയിനിലും യാത്ര ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *