ന്യൂഡൽഹി മാർച്ച് 25: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ചേർന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.
കോവിഡ് 19 വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മാർച്ച് 24 അർധരാത്രി മുതൽ ഇന്ത്യ സമ്പൂർണ അടച്ചുപൂട്ടലിലാണ്. എല്ലാ സ്വകാര്യ. വാണിജ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയെങ്കിലും ആവശ്യസേവനങ്ങൾ ലഭ്യമാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വൈറസ് പടരുന്നത് തടയാനായി വീടുകളിൽ നിന്നും ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയുമ്പോൾ ആവശ്യപ്പെട്ടിരുന്നു.

