കോവിഡ്: കേന്ദ്രം 1.5 ലക്ഷം കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്‌

ന്യൂഡൽഹി മാർച്ച് 25: കോവിഡ് 19 ബാധയെ തുടർന്ന് രാജ്യം 21 ദിവസം ലോക്ക് ഡൗണായ സാഹചര്യത്തിൽ കൂടുതൽ സാമ്പത്തിക സഹായം കേന്ദ്രം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്‌ നേരത്തെ 15, 000 കോടിയുടെ ധനസഹായത്തിന് പുറമെ 1.5 ലക്ഷം കോടിയുടെ രക്ഷാപാക്കേജ് പ്രഖ്യാപിക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

ഇന്ത്യ ഇതുവരെ സമ്പൂർണമായ പാക്കേജ് തയ്യാറാക്കിയിട്ടില്ല. പാക്കേജുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് റിസേർവ് ബാങ്കുമായി ചർച്ച നടത്തുകയാണ്.

Share
അഭിപ്രായം എഴുതാം