റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി മാര്‍ച്ച് 6: സസ്പെന്റ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്‍പില്‍ സമരം ആരംഭിച്ചു. ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ഗൗരവ് ഗോഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജിത് സിങ് എന്നിവരാണ് സമരം നടത്തുന്നത്. ബെന്നി ബഹന്നാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ കേരളത്തിലേക്ക് മടങ്ങി. ബെന്നി യുഡിഎഫ് യോഗത്തിനും ഉണ്ണിത്താന്‍ മണ്ഡലത്തിലെ പരിപാടിയില്‍ പങ്കെടുക്കാനുമാണ് പോയത്. കറുത്ത ബാന്‍ഡ് കെട്ടിയാണ് രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ സഭയിലെത്തിയത്. ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ബഹളത്തെ തുടര്‍ന്ന് ലോക്സഭാ 12 വരെ പിരിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *