കൊവിഡ് 19: സംസ്ഥാനത്ത് ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം ഫെബ്രുവരി 29: സംസ്ഥാനത്ത് കൊവിഡ് 19 ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്നാല്‍ വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം തുടരും. ലോകരാഷ്ട്രങ്ങളില്‍ രോഗബാധ പടരുന്ന സാഹചര്യത്തില്‍ കൊവിഡ് 19 മുക്തമായി സംസ്ഥാനത്തെ പ്രഖ്യാപിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് 19 സംശയിച്ചതിനെ തുടര്‍ന്ന് കൊച്ചിയില്‍ നിരീക്ഷണത്തില്‍ ഉള്ളയാളുടെ മരണം കൊറോണ മൂലമല്ലെന്നാണ് ആദ്യഫലം. രണ്ടാമത്തെ പരിശോധനാ ഫലം കൂടി വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡ് 19 സംശയിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗിയാണ് ഇന്ന് മരിച്ചത്. കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.

അതേസമയം, ഓണ്‍ലൈനായി മരുന്ന് വില്‍പ്പന നടത്തുന്നത് നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനായി കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം