നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

ന്യൂഡല്‍ഹി ഫെബ്രുവരി 29: ഡല്‍ഹി നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുന്നത് മാര്‍ച്ച് ആറിനാണ്. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പവന്‍ ഗുപ്തയുടെ ഹര്‍ജി. സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താത്കാലിക പട്ടികയിലാണ് ഇതുസംബന്ധിച്ച് വിവരമുള്ളത്.

പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിനാണ് നടപ്പാക്കാനായി ഡല്‍ഹി പട്യാല കോടതി മരണവാറന്‍റ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് ആറിന് പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിക്കുന്നതിനാല്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും. തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.

Share
അഭിപ്രായം എഴുതാം