ശ്രീനഗര്‍ ഫെബ്രുവരി 21: കാശ്മീരിലെ കുപവാരയില്‍ നിയന്ത്രണരേഖയിലുണ്ടായ വെടിവെപ്പില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. സെക്ടറില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിലാണ് പാകിസ്ഥാന്‍ സൈനികന്‍ കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നിരവധി പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം.
പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയിലാണ് പാക് സൈനികര്‍ക്ക് പരിക്കേറ്റത്. പാക് അധീന കാശ്മീരിലെ നീലം താഴ്‌വരയിലൂടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിലേക്കയക്കാന്‍ പാക് സൈന്യം ശ്രമിക്കുകയാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു.

