വാരാണസിക്ക് 1,200 കോടി രൂപയുടെ പദ്ധതികൾ

വാരാണസി ഫെബ്രുവരി 15: തന്റെ പാർലമെന്റ് മണ്ഡലത്തിൽ 1,200 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിരവധി കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.

ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബിഎച്ച്‌യു) 430 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി സർക്കാർ ആശുപത്രി ഉൾപ്പെടെ 48 ഓളം പദ്ധതികൾ മോദി ഉദ്ഘാടനം ചെയ്യും. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ മെമ്മോറിയൽ സെന്റർ രാജ്യത്തിനായി സമർപ്പിക്കും.

വീഡിയോ കോൺഫറൻസിംഗിലൂടെ ഐആർസിടിസി നടത്തുന്ന മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ‘മഹാ കൽ എക്സ്പ്രസ്’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഉത്തർപ്രദേശിലെ വാരണാസിയിലെ മൂന്ന് ജ്യോതിർലിംഗ തീർത്ഥാടന കേന്ദ്രങ്ങളെയും, മധ്യപ്രദേശിലെ ഉജ്ജൈൻ, ഓംകരേശ്വർ എന്നിവയെയും ട്രെയിൻ ബന്ധിപ്പിക്കും.

Share
അഭിപ്രായം എഴുതാം