റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ കേസ് വിവരങ്ങള്‍ 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി

February 13, 2020 - 11:54 am

ന്യൂഡല്‍ഹി ഫെബ്രുവരി 13: ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികള്‍ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം 48 മണിക്കൂറിനുള്ളില്‍ വെബ്സൈറ്റുകളില്‍ നല്‍കണമെന്ന് സുപ്രീംകോടതി. സ്ഥാനാര്‍ത്ഥികളുടെ കേസുകളുടെ വിശദാംശങ്ങള്‍, അവരെ മത്സരിപ്പിക്കാനുള്ള കാരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പ്രാദേശിക പത്രങ്ങളിലും, ഔദ്യോഗിക സെബ്സൈറ്റുകളിലും സാമൂഹ്യമാധ്യമങ്ങളിലും ഇതേ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനുള്ളില്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിക്കണം. വിജയസാധ്യത മാത്രം പരിഗണിച്ചല്ല, യോഗ്യത കൂടി പരിഗണിച്ചാകണം സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതെന്നും കോടതി നിര്‍ദ്ദേശിച്ചു.

അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തെരഞ്ഞെടുപ്പില്‍ നിന്നും മത്സരിക്കുന്നതില്‍ നിന്നും പാര്‍ട്ടി ഭാരവാഹികള്‍ ആകുന്നതില്‍ നിന്നും വിലക്കുന്നതിന് നിയമങ്ങള്‍ നടപ്പാക്കണമെന്ന് 2018 സെപ്റ്റംബറില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *