ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എഎപി

ന്യൂഡല്‍ഹി ഫെബ്രുവരി 12: ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി ആം ആദ്മി പാര്‍ട്ടി. ഹാട്രിക് ജയത്തിനു മുന്നില്‍ നിന്ന് നയിച്ച അരവിന്ദ് കെജ്രിവാള്‍ മൂന്നാമതും മുഖ്യമന്ത്രിയാകും. 70ല്‍ 62 സീറ്റും നേടി വന്‍ വിജയമാണ് ആം ആദ്മി പാര്‍ട്ടി നേടിയത്.

നിയമസഭാ കക്ഷി യോഗം ഇന്നോ നാളെയോ ചേര്‍ന്ന് അരവിന്ദ് കെജ്രിവാളിനെ നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് ലഫ്റ്റനന്റ്‌ ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഫെബ്രുവരി 14ന് എഎപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാകും മന്ത്രിസഭ രൂപീകരണം.

കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അതിഷി മെര്‍ലേന, ഓഖ്ല മണ്ഡലത്തില്‍ നിന്ന് വിജയിച്ച അമാനത്തുള്ള ഖാന്‍, രാജേന്ദ്രനഗറില്‍ നിന്ന് നിയമസഭയിലെത്തുന്ന രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിസഭയിലെത്തിയേക്കും.

Share
അഭിപ്രായം എഴുതാം