81 കുടിയേറ്റക്കാരെ ലിബിയൻ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

ട്രിപ്പോളി ഫെബ്രുവരി 12: രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത് നിന്ന് 81 കുടിയേറ്റക്കാരെ ലിബിയൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ ഇൻ ലിബിയ (ഐഒഎം ലിബിയ) അറിയിച്ചു. 60,0000ത്തിലധികം കുടിയേറ്റക്കാർ ലിബിയയിലാണ്. അവരിൽ പലർക്കും പ്രത്യേകിച്ചും സംഘർഷം തുടരുന്നതിനാൽ സഹായം ആവശ്യമാണെന്ന് ഐ‌ഒ‌എം ലിബിയ പറഞ്ഞു.

2019 ൽ 110,000 ത്തിലധികം കുടിയേറ്റക്കാർ മെഡിറ്ററേനിയൻ വഴി യൂറോപ്പിലേക്ക് പോയതായും 1,283 പേർ വഴിയിൽ മരിച്ചുവെന്നും ഐ‌ഒ‌എം അറിയിച്ചു.

രാജ്യത്ത് സുരക്ഷ വഷളായതിനാൽ ലിബിയ, കുടിയേറ്റക്കാരുടെ സുരക്ഷിതമായ തുറമുഖമല്ലെന്ന് ഐ‌ഒ‌എം ആവർത്തിച്ചു.

Share
അഭിപ്രായം എഴുതാം