തിരുവനന്തപുരം ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ കെജ്രിവാളിനെ അഭിനന്ദിക്കുന്നുവെന്നും ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബിജെപിയും കോണ്‍ഗ്രസും പാഠങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് എതിരെ ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ഡല്‍ഹി ഫല മെന്നും പിണറായി വിജയന്‍ പറഞ്ഞു. കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞുരുന്നുവെങ്കില്‍ അവിടെ യോജിച്ച് മത്സരിക്കാന്‍ കഴിയുമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.