ശ്രീനഗർ ഫെബ്രുവരി 5: ശ്രീനഗർ-ബാരാമുള്ള റോഡിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെടുകയും ഒരു സിആർപിഎഫ് ജവാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ ആദ്യം വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിക്കുകയായിരുന്നു. വെടിവയ്പിൽ ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റു.
ശ്രീനഗറിലെ ബാരാമുള്ളയിലേക്കും ലോകപ്രശസ്തമായ സ്കീ റിസോർട്ടായ ഗുൽമാർഗിലേക്കും ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.