തൃശ്ശൂര്‍ ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ മുന്‍കൈയ്യെടുത്താണ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുന്നത്. അടച്ചിട്ട ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സമ്മര്‍ദ്ദമില്ലാതെ സമയം ചിലവഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വൈഫൈ സംവിധാനം ഒരുക്കുന്നത്.
ചൈനയില്‍ നിന്നും മടങ്ങിയെത്തിയ ഭൂരിപക്ഷം പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ കണ്ട ചിലരെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.ഇവരിലേറെയും വിദ്യാര്‍ത്ഥികളാണ്.