ഫറോക്ക്: സ്‌കൂള്‍ വാനിടിച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നല്ലളം കിഴ്‌വനപ്പാടം സ്വദേശി വലിയ പടന്നയില്‍ അഫ്‌സലിന്റെ മകള്‍ സന്‍ഹമറിയം (8) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ സ്രാമ്പ്യ വെസ്റ്റ് എ.എല്‍.പി.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
സ്ഥിരമായി പോവുന്ന സ്‌കൂള്‍ ടാറ്റാവാനില്‍ മാതാവിന്റെ വിടായ കുണ്ടായിത്തോട് ചെറിയ കരിമ്പാടത്തെ വീടിനു സമീപത്താണ് വാഹനമിറങ്ങാറുള്ളത്. മാർച്ച് 14 വ്യാഴാഴ്ച്ച വൈകിട്ട് 4.30യോടെ ഡ്രൈവര്‍ സന്‍ഹ മറിയത്തെ ഇറക്കിയ ശേഷം വാഹനം പിറകോട്ട് എടുക്കുന്നതിനിടയില്‍ കുട്ടിയെ ഇടിച്ച് വിഴുത്തുകയായിരുന്നു.
വിദ്യാര്‍ത്ഥിനിയുടെ ശിരസിലൂടെ വാനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.ഉടന്‍ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് സുമയ്യ. സഹോദരങ്ങള്‍ റബീഹ്, യസീബ്