റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കളിയിക്കാവിള എസ്ഐയുടെ കൊലപാതകം: മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

January 17, 2020 - 11:59 am

തിരുവനന്തപുരം ജനുവരി 17: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ച് കൊന്ന കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. പ്രതികളായ അബിദുള്‍ ഷമീം, തൗഫീക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്.

സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എസ്ഐ വില്‍സനെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. പരിചയമുള്ള സ്ഥലമായതിനാലാണ് കൊലപാതകത്തിനായി ചെക്പോസ്റ്റ് തെരഞ്ഞെടുത്തതെന്നും പ്രതികള്‍ മൊഴി നല്‍കി. സംഭവത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്ന് ദിവസത്തേക്ക് റിമാന്റ്‌ ചെയ്തു. കുഴിതുറ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയശേഷം ഇരുവരെയും പാളയംകൊട്ട ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. തിങ്കളാഴ്ചയോടെ ഇവരെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *