ന്യൂഡല്‍ഹി ജനുവരി 15: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ ജനുവരി 22ന് നടപ്പാക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. അഭിഭാഷകന്‍ രാഹുല്‍ മെഹ്റയാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളിലൊരാള്‍ ദയാഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത നിലവില്‍ വന്നത്. പുതിയ മരണവാറന്റ് പുറപ്പെടുവിക്കാന്‍ കീഴ്ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കേസിലെ പ്രതി മുകേഷ് സിങ് മരണവാറന്റിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് നിലവിലെ മരണവാറന്റ്. വിനയ് ശര്‍മ്മ, മുകേഷ് സിങ്, പവന്‍ ഗുപ്ത, അക്ഷയ് സിങ് എന്നിവരാണ് കേസിലെ പ്രതികള്‍. കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന് മുന്നോടിയായി തീഹാര്‍ ജയിലില്‍ ജനുവരി 12ന് ഡമ്മി പരീക്ഷണം നടത്തിയിരുന്നു.