റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്ലാസ്റ്റിക് നിരോധനം: നിരോധനത്തിന്ശേഷമുള്ളവ പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി

January 15, 2020 - 3:26 pm

കൊച്ചി ജനുവരി 15: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധനത്തിന്ശേഷം പിടിച്ചെടുത്ത് നശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പരിസ്ഥിതി വകുപ്പിനെ കൂടി ചേര്‍ത്ത് പരിശോധന നടത്തണമെന്നും ഇത്തരം പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത് 2020 ജനുവരി 1നാണ്. പ്ലാസ്റ്റിക്കിന്റെ നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി പിഴ ഈടാക്കാനുള്ള നടപടികള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് ജനുവരി 15 മുതലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച പിഴ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *