പൗരത്വ നിയമഭേദഗതിക്ക് അനുകൂലമായ ഗവര്‍ണറുടെ പ്രസ്താവനകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം ജനുവരി 10: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്കെതിരെ ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പദവി വിട്ടിട്ടുള്ള അഭിപ്രായപ്രകടനമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ഗവര്‍ണറെ ജനങ്ങളുടെ പ്രതിഷേധം അറിയിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ ആരിഫ് മുഹമ്മദ് ഖാനെതിരെ ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →