ജെഎന്‍യു ആക്രമണം: ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്

ന്യൂഡല്‍ഹി ജനുവരി 7: ജെഎന്‍യുവില്‍ കടന്നുകയറിയവരുടെ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് അടക്കം 19 പേര്‍ക്കെതിരെ കേസ്. സര്‍വ്വകലാശാല സെര്‍വര്‍ മുറി തല്ലിത്തകര്‍ത്തെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് പോലീസിന്‍റെ നടപടി.

സുരക്ഷാ ജീവനക്കാരെ ആക്രമിക്കുകയും സെര്‍വര്‍ മുറി തല്ലിത്തകര്‍ക്കുകയും ചെയ്തതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഞായറാഴ്ച രാത്രിയോടെയാണ് സര്‍വ്വകലാശാല ഹോസ്റ്റലില്‍ കയറിയ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →