കൊച്ചി ജനുവരി 4: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഈ കേസ് പരിഗണിക്കാന്‍ രൂപീകരിച്ച പ്രത്യേക കോടതിയാണ് ദിലീപിന്റെ ഹര്‍ജി പരിഗണിച്ചത്. പ്രഥമദൃഷ്ട്യാ ദിലീപിനെതിരെ തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നും കോടതി ജഡ്ജി ഹണി വര്‍ഗീസ് വ്യക്തമാക്കി.
ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങളും ഹര്‍ജിയില്‍ ഉള്ളതിനാല്‍ അടച്ചിട്ട കോടതിയിലാണ് ഹര്‍ജിയില്‍ വാദം നടന്നത്.