രാജസ്ഥാനിലെ ശിശുമരണനിരക്ക് 107 ആയി: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ആശുപത്രിയിലെത്തി

ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രസര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എയിംസിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന വിദഗ്ധ സംഘം ആശുപത്രിയിലെത്തിയിരുന്നു. സ്ഥിഗതികള്‍ പരിശോധിച്ചശേഷം സംഘം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തണുപ്പും അണുബാധയുമാണ് ശിശുമരണത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →