റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍ഭയ കേസ്: അക്ഷയ് സിങ്ങിന്റെ പുനപരിശോധന ഹര്‍ജി തള്ളി, വധശിക്ഷ ശരിവച്ച് സുപ്രീംകോടതി

December 18, 2019 - 1:55 pm

ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ ശരിവച്ച് സുപ്രീംകോടതി. പുനപരിശോധന ഹര്‍ജിയില്‍ പുതിയ കാര്യങ്ങളൊന്നും കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. ഇതോടെ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനും സാഹചര്യം ഒരുങ്ങി. പുനപരിശോധനയെന്നാല്‍ പുനര്‍വിചാരണയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സുപ്രീംകോടതി വിധിക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നാണ് പ്രതിയുടെ അഭിഭാഷകന്റെ പ്രതികരണം. സുപ്രീംകോടതി ഹര്‍ജി തള്ളിയ സ്ഥിതിയ്ക്ക് പ്രതിക്ക് രാഷ്ട്രപതിയെ സമീപിക്കാം. പുതിയതായി രൂപീകരിച്ച ബഞ്ചിലെ ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എഎസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *