ന്യൂഡല്‍ഹി ഡിസംബര്‍ 18: നിര്‍ഭയകേസിലെ പ്രതികളുടെ പുനപരിശോധന ഹര്‍ജി തള്ളിയ സുപ്രീംകോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി. വധശിക്ഷ നടപ്പാക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നും ആശാ ദേവി മാധ്യമങ്ങളോട് നേരത്തെ പറഞ്ഞിരുന്നു. പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും ശിക്ഷ നടപ്പാക്കാന്‍ വൈകുന്നത് മൂലം നിയമവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നുവെന്നും ആശാദേവി നേരത്തെ വ്യക്തമാക്കിയിരുന്നു.



