ന്യൂഡല്‍ഹി ഡിസംബര്‍ 12: വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ കനത്ത പിഴ ഈടാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എയര്‍ക്രാഫ്റ്റ് നിയമഭേദഗതി ബില്‍ പാസായാല്‍ 10 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായി പിഴ വര്‍ദ്ധിക്കും. പിഴ 10 ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് കൊണ്ട് എട്ടുവര്‍ഷം പഴക്കമുള്ള നിയമത്തിനാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്.
വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ എന്ത് ലംഘനം സംഭവിച്ചാലും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവക്ക് വിമാനക്കമ്പനിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരവും ഭേദഗതി നല്‍കും.