നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി ഡിസംബര്‍ 12: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലില്‍ സജീവമെന്ന് റിപ്പോര്‍ട്ട്. തൂക്കിലേറ്റാനുള്ള കയറും ആരാച്ചാര്‍ക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും വ്യക്തമാക്കുന്നത് അവരെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബീഹാറിലെ ബക്സാര്‍ ജയിലില്‍ നിന്നാണ് പുതിയ തൂക്കുകയര്‍ കൊണ്ടുവരുന്നത്. ജയിലിലെ തടവുകാര്‍ തന്നെയാണ് കയര്‍ നിര്‍മ്മാണം. പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ്മ, മുകേഷ് സിങ് എന്നിവരെയാണ് കേസില്‍ തൂക്കിലേറ്റാനായി വിധിച്ചിരിക്കുന്നത്.

2012 ഡിസംബറിലാണ് 23കാരിയെ ബസില്‍ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും അതിക്രൂരമായ രീതിയില്‍ ആക്രമിക്കുകയും ചെയ്തത്. പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വഴിയില്‍ തള്ളി. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും ഒരാഴ്ചക്കുള്ളില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Share
അഭിപ്രായം എഴുതാം