ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു

ചെന്നൈ ഡിസംബര്‍ 2: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചു. തടവില്‍ കഴിയുന്ന ഇരുവരും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു.

ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് നളിനി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയച്ചത്. 26 വര്‍ഷമായി ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞതെന്നും ഇപ്പോള്‍ ആ പ്രതീക്ഷയില്ലെന്നും നളിനി കത്തില്‍ പറയുന്നു. ഭര്‍ത്താവ് മുരുകനോട് മോശമായ രീതിയിലാണ് ജയില്‍ അധികൃതര്‍ പെരുമാറുന്നതെന്നും നളിനി ആരോപിക്കുന്നു.

വെല്ലൂര്‍ ജയിലിലാണ് ഇരുവരും ഇപ്പോള്‍ കഴിയുന്നത്. ജയില്‍ അധികൃതര്‍ മുരുകനോട് മോശമായി പെരുമാറുന്നതിലും ഏകാന്ത തടവിലാക്കിയതിലും പ്രതിഷേധിച്ച് ഇരുവരും കഴിഞ്ഞ 10 ദിവസമായി നിരാഹാരത്തിലാണെന്നും കത്തിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലമായി ജയിലില്‍ കഴിയുന്ന വനിതാ തടവുകാരിയാണ് നളിനി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →