കൊച്ചി നവംബര്‍ 28: പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പുനലൂര്‍-പൂങ്കുന്നം റോഡ് നിര്‍മ്മാണ കരാറില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കി. ആര്‍ഡിഎസ് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തെയാണ് കരാറില്‍ നിന്ന് ഒഴിവാക്കിയത്.
പാലാരിവട്ടം പാലം അഴിമതി: നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍
