തിരുവനന്തപുരം നവംബര്‍ 22: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി ക്ലാസ് മുറിയില്‍വെച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. വിദ്യാഭ്യാസ വകുപ്പ്മന്ത്രി രവീന്ദ്രനാഥിന്‍റെ തിരുവനന്തപുരത്തെ ഓഫീസിന്‍റെ മുന്നില്‍ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. ഷഹ്ലയുടെ മരണത്തില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞെങ്കിലും പിരിഞ്ഞുപോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല.
സംഭവത്തില്‍ ഷഹ്ല പഠിച്ചിരുന്ന സ്കൂളിന്‍റെ പ്രിന്‍സിപ്പാളിനെയും ഹെഡ്മാസ്റ്ററെയും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. സംഭവത്തില്‍ അനാസ്ഥ കാണിച്ച അധ്യാപകന്‍ ഷജിലിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.