പ്രധാനമന്ത്രിയുടെ സൗദി യാത്രയ്ക്ക് മുമ്പ് വ്യോമപാത അടച്ചു: നടപടിയില്‍ വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിന് മുമ്പ് വ്യോമപാത അടച്ചതില്‍ പാകിസ്ഥാനോട് വിശദീകരണം തേടി അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ സംഘടന. ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സാധാരണയായി ഏവിയേഷന്‍റെ അനുമതി ലഭിച്ചതിന്ശേഷം മാത്രമേ രാജ്യങ്ങള്‍ വ്യോമപാത അടയ്ക്കാന്‍ പാടുള്ളൂ. എന്നാല്‍ സംഘടനയുടെ അനുമതി ഇല്ലാതെയാണ് പാകിസ്ഥാന്‍റെ തീരുമാനം.

പാകിസ്ഥാന്‍ അത്തരത്തിലൊരു അനുമതി നേടാത്തതിനാലാണ് ഇന്ത്യ പരാതി നല്‍കിയത്. പാകിസ്ഥാന്‍റെ ഈ നടപടി മൂലം, മോദി സൗദിയിലെത്താന്‍ കൂടുതല്‍ സമയമെടുത്തെന്നും, ദുഷ്ക്കരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നെന്നും വിശദീകരിച്ചാണ് ഇന്ത്യ പരാതി നല്‍കിയത്. നേരത്തെ കാശ്മീര്‍ വിഷയത്തോടനുബന്ധിച്ചും വ്യോമപാത അടക്കുന്നതിനുള്ള നടപടികള്‍ പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →