ഹാമിര്‍പൂര്‍ നിയമസഭ തെരഞ്ഞെടുപ്പ്: മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി മുന്നില്‍

ഹാമിര്‍പൂര്‍ സെപ്റ്റംബര്‍ 27: ഹാമിര്‍പൂറില്‍ സെപ്റ്റംബര്‍ 23ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ വെള്ളിയാഴ്ച പൂര്‍ത്തിയായപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി യുവരാജ് സിങ് 1020 വോട്ടുകള്‍ക്ക് മുന്നില്‍. രാവിലെ എട്ട് മണിക്കാണ് കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്.

തൊട്ടടുത്ത സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ പ്രജാപതിയെക്കാള്‍ 1020 വോട്ടുകള്‍ക്ക് മുന്നിലാണ് യുവരാജ്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി മൂന്നാമതും ബിഎസ്പി നാലാമതുമാണ്. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലം അറിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 51% ത്തോളം ആളുകള്‍ വോട്ട് രേഖപ്പെടുത്തി.

യുവരാജ് സിങ് (ബിജെപി), ഹര്‍ദീപക് നിഷാദ് (കോണ്‍ഗ്രസ്സ്), മനോജ് കുമാര്‍ (സമാജ്വാദി പാര്‍ട്ടി), നൗഷാദ് അലി (ബഹുജന്‍ സമാജ് പാര്‍ട്ടി), അലാം മന്‍സൂരി (സിപിഐ) എന്നിവരാണ് മത്സരിക്കുന്ന ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍.

Share
അഭിപ്രായം എഴുതാം