കൊച്ചി സെപ്റ്റംബര്‍ 17: മലയാള സിനിമ നടന്‍ സത്തര്‍ (67) ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ചു. ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകന്‍ ക്രിഷ് ജെ സത്താറിനൊപ്പമായിരുന്നു താമസം. നടി ജയഭാരതിയാണ് മുന്‍ ഭാര്യ. 1975ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്കുള്ള സത്താറിന്‍റെ അരങ്ങേറ്റം.
1976ല്‍ വിന്‍സെന്‍റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ‘അനാവരണം’ എന്ന സിനിമയിലൂടെ നായകനായി പരിണമിച്ചു. പ്രധാന വേഷങ്ങളില്‍ അഭിനയിച്ചെങ്കിലും വില്ലനായി അഭിനയിക്കുന്നതില്‍ വിജയിച്ചു. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
എറണാകുളത്ത് ആലുവയിലാണ് ജനനം. ഖാദര്‍ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളില്‍ ഒമ്പതാമത്തെ മകനായിരുന്നു സത്താര്‍. കടങ്കല്ലൂര്‍ ഗവണ്‍മെന്‍റ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് എംഎ നേടി.
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം കടുങ്ങല്ലൂര്‍ ജുമ മസ്ജിദില്‍ നടക്കും.



