റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈസൂര്‍ സെപ്റ്റംബര്‍ 7: സംസ്ഥാനത്ത് ഈ വര്‍ഷമുണ്ടായ കനത്ത മഴമൂലം തമിഴ്നാട്ടിലേക്ക് കാവേരി നദിയില്‍ നിന്നും വെള്ളം പങ്കിടാന്‍ പ്രശ്നമുണ്ടാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ശനിയാഴ്ച പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ നമുക്ക് ഇത്തവണ നല്ല മഴ കിട്ടിയെന്നും തമിഴ്നാടിന് വെള്ളം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എട്ട് വര്‍ഷത്തിന്ശേഷം കൃഷ്ണരാജ സാഗര്‍ ഉയര്‍ന്ന ജലനിരപ്പിലെത്തി. കനത്ത മഴയില്‍ സംസ്ഥാനത്ത് 1.25 ലക്ഷം വീടുകള്‍ തകര്‍ന്നു. അതെല്ലാം ഇനി പുനര്‍നിര്‍മ്മിക്കേണ്ടതായുണ്ട്. ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചുവെന്നും കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിതകര്‍ക്കുള്ള സഹായം സംസ്ഥാന സര്‍ക്കാര്‍ നല്‍കി. 22 പ്രളയബാധിത പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണം പുരോഗമിച്ചു വരുന്നു. കബനി ഡാമിനടുത്ത് ബിഡാരഹള്ളി പാലം നിര്‍മ്മിക്കാനായി സംസ്ഥാന സര്‍ക്കാര്‍ 20 കോടി ചെലവഴിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *